KeralaLatest NewsNews

ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ക്ലറിക്കല്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്തുമെന്ന് സര്‍ക്കാര്‍

പട്ടികയില്‍ ക്ലറിക്കല്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്തും

തിരുവനന്തപുരം: ശബരിമലയില്‍ 10-50 പ്രായത്തിലുള്ള 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് തയാറാക്കിയ പട്ടികയില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് സര്‍ക്കാര്‍. പട്ടികയില്‍ ക്ലറിക്കല്‍ പിഴവുകളുണ്ടെങ്കില്‍ (ആണ് പെണ്ണായി രേഖപ്പെടുത്തിയത് പോലുള്ളവ) തിരുത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു. പുറത്തുവന്ന പട്ടികയിലെ പേരടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കൊന്നും മാറ്റമുണ്ടാകില്ല. മാറ്റം വരുത്താനും സാധിക്കില്ല.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന 51 പേരുടെ പട്ടികയായിരിക്കും സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ സമര്‍പ്പിക്കുക. അത് സര്‍ക്കാര്‍ സൈറ്റില്‍ ഉള്ള കാര്യങ്ങളാണ്’- സര്‍ക്കാര്‍ അഭിഭാഷകര്‍ വ്യക്തമാക്കി. അഭിഭാഷകനിലൂടെ പുറത്തുവന്ന 51 പേരുടെ പേരുവിവരമടങ്ങിയ പട്ടികയല്ലാതെ മറ്റൊരു പട്ടികയും കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും വ്യക്തമാക്കി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ശബരിമലയില്‍ 51 യുവതികള്‍ എത്തിയകാര്യം കോടതിയില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും രേഖകള്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. ഫയല്‍ ചെയ്യാത്ത രേഖകളായതിനാല്‍, ഇനി കോടതിയില്‍ സമര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പട്ടികയില്‍ മാറ്റം വരുത്താന്‍ കഴിയും.

സര്‍ക്കാര്‍ സൈറ്റില്‍നിന്ന് പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് പട്ടിക ശേഖരിച്ചത്. മൊബൈല്‍ നമ്പര്‍ അടക്കം അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളാണ് പട്ടികയിലുള്ളത്. പിഴവു വന്നാല്‍ അപേക്ഷകര്‍ക്കാണ് ഉത്തരവാദിത്തം. മൊബൈല്‍ നമ്പര്‍ കൃത്യമാണോ എന്ന് പൊലീസ് പരിശോധിക്കാറില്ലെന്നും അഭിഭാഷകര്‍ വിശദീകരിക്കുന്നു. ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന രേഖകളുടെ ഉത്തരവാദിത്തം അപേക്ഷകനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും വിശദീകരിച്ചു. തെറ്റുണ്ടായാല്‍ അപേക്ഷകര്‍ തിരുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button