സന്നിധാനം: ശബരിമലയിലെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട നാളെ അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നട അടയ്ക്കുന്ന നാളെ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉച്ചയോടെ ആരംഭിക്കും വൈകിട്ട് 5 മണി വരെ മാത്രമാണ് പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തി വിടുക. അവസാന ദിവസമാണെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടില്ല. ഇന്ന് സാധാരണ പൂജകള്‍ മാത്രമാണ് സന്നിധാനത്ത് നടക്കുക. വൈകിട്ട് ഒമ്പതരയോടെ ഹരിവരാസനം പാടി നട അടയ്ക്കും. രാജപ്രതിനിധി നാളെ ദര്‍ശനം നടത്തും. തുടര്‍ന്ന് തിരുവാഭരണം രാജപ്രതിനിധിക്ക് കൈമാറും. തുടര്‍ന്ന് ഈ മണ്ഡല കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ രാവിലെ 6 മണിയ്ക്ക് അടയ്ക്കും.
Post Your Comments