തിരുവനന്തപുരം: 51 യുവതികള്‍ മലചവിട്ടിയെന്ന രേഖയിലെ പിഴവുകൾ പ്രതിപക്ഷം ആയുധമാക്കുമ്പോൾ പ്രതികരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയെ പറ്റിക്കാന്‍ നോക്കി നാണം കെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പട്ടികയ്ക്കെതിരെ ബിജെപിയും വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാൽ , കണ്ടെത്താന്‍ സംവിധാനമില്ലെന്നും അതാകാം പിശകിന് കാരണമെന്നുമാണ് അനൗദ്യോഗിക വിശദീകരണം.
വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത് ദര്‍ശനം നടത്തിയവരുടെ പേരുകളാണ് സര്‍ക്കാര്‍ പട്ടികയ്ക്ക് ആധാരം. പട്ടികയിലെ ആദ്യ പേരുകാരി 55വയസുള്ള സ്ത്രീ ആയതും പട്ടികയില്‍ ഉള്‍പ്പെട്ട പരംജ്യോതി പുരുഷനാണ് എന്നതും രേഖ തെറ്റാണ് എന്നതിന്റെ തെളിവായി പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പരിഹാസമാണ് സർക്കാരിനും ദേവസ്വം ബോർഡിനും.
പ്രായം കൂടിയവരും പുരുഷന്മാരും ഇടംപിടിച്ച ലിസ്റ്റില്‍ പലരും നിലയ്ക്കല്‍ വരെ വന്നു മടങ്ങിയവരുമുണ്ട്. യുവതികള്‍ എന്നു പറഞ്ഞ് ദര്‍ശനം നടത്തിയവരില്‍ പലരും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്ന് ബോധ്യമായി. ശബരിമലയില്‍ പ്രവേശിച്ച പി.ബിന്ദുവും കനകദുര്‍ഗയും സംരക്ഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ സത്യവാമൂലം വഴി 51 യുവതില്‍ കയറിയെന്ന് അറിയിച്ചത്.
Post Your Comments