Latest NewsKeralaIndia

യുവതികൾ നിലയ്ക്കലിൽ നിന്ന് മടങ്ങി

കർമ്മ സമിതി പ്രവർത്തകരും ഭക്തരും അതീവ ജാഗ്രതയോടെയാണ്‌ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

നിലയ്ക്കല്‍: ശബരിമലയില്‍ ആചാര ലംഘന നീക്കങ്ങളുമായി രേഷ്മ നിഷാന്തും ഷാനിലയും നിലയ്ക്കലിൽ വീണ്ടും എത്തിയെങ്കിലും പോലീസിന്റെ നിർദ്ദേശ പ്രകാരം ഇരുവരും മടങ്ങിയതായി സൂചന . ഇവര്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് നിലയ്ക്കലിലെത്തിയത്. യുവതികളെ എരുമേലിയിലേക്ക് തിരികെ അയച്ചുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പമ്പയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമായിരിക്കുകയാണ്. ഇരുവരെയും നിലക്കലില്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയിരുന്നു . കർമ്മ സമിതി പ്രവർത്തകരും ഭക്തരും അതീവ ജാഗ്രതയോടെയാണ്‌ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച മല കയറാനെത്തിയ ഇവര്‍ അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരികെപോവുകയായിരുന്നു. ഇന്ന് ശബരിമല നട അടക്കാനിരിക്കെയാണ് ആചാരലംഘന നീക്കങ്ങളുമായി യുവതികള്‍ വീണ്ടും എത്തിയത്.

മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച്‌ നാളെ നട അടയ്ക്കാനിരിക്കെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഈ അവസാന ദിവസം ഉണ്ടാക്കാന്‍ പൊലീസ് ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഇരുവരേയും നിലയ്ക്കലില്‍ തടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button