സിംബാബ്വെയില്‍ ഇന്റര്‍നെറ്റ് സംവിധാനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ധനവില വര്‍ധനവിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സിംബാബ്വെയില്‍ ഇന്ധനവില ക്രമാതീതമായി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. അനിശ്ചിതകാലത്തേക്കാണ് നിരോധനം.
നേരത്തെ തന്നെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതും ഈ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. 150 ശതമാനത്തിലധികം നികുതിയാണ് സിംബാബ്വെന്‍ പ്രസിഡണ്ട് എമ്മേഴ്‌സണ്‍ മഗ്വാംഗെ ഒറ്റയടിക്ക് കൂട്ടിയത്. ഇതാണ് ഇന്ധനവില കൂടാന്‍ കാരണമായത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.
Post Your Comments