തൃശൂര്‍: മാന്ദാമംഗലം പള്ളിത്തര്‍ക്ക വിഷയത്തില്‍ യാക്കോബായ വിഭാഗം അയയുന്നു. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. അതേസമയം പള്ളിയില്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയുമെന്നും സഭാംഗങ്ങള്‍ അറിയിച്ചു. അതേസമയം ജില്ലാ കളക്ടറുടെ ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments