കണ്ണൂര്‍ : ഭാര്യസഹോദരനെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയിലായി. ചൊവ്വ ആറ്റപ്പടിയിലെ വി.കെ.മുഹമ്മദലിയെയാണ് വളപട്ടണം പൊലീസ് കാസര്‍കോട് വെച്ച് അറസ്റ്റ് ചെയ്തത്.
2010 ല്‍ പാപ്പിനിശ്ശേരി മാങ്കടവില്‍ ഭാര്യസഹോദരനായ ജലാലിനെ വെട്ടിക്കൊന്ന കേസില്‍ നേരത്തെ ഇയാള്‍ അറസ്റ്റിലായിരുന്നു, പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളില്‍ താമസിച്ച ശേഷം കാസര്‍കോടെത്തി വിവാഹവും കഴിച്ച് ഓട്ടോ ഓടിച്ച് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments