മെക്‌സിക്കോ: കുടിയേറ്റക്കാര്‍ക്ക് പ്രത്യേക വിസയുമായി മെക്‌സിക്കല്‍ സര്‍ക്കാര്‍. ആന്ദ്രെ മാനുവല്‍ ഒബ്രഡോര്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ് കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങുന്നത്. കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനായി ‘സ്‌പെഷ്യല്‍ പെര്‍മിറ്റ്’ നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
ഗ്വാട്ടിമലയില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് മെക്‌സിക്കോയില്‍ താമസിക്കാനുള്ളതായിരിക്കും സൗകര്യം. ഇതിനായി വിസ നിയമങ്ങളില്‍ ഭേദഗതി വരുത്തും. അഭയാര്‍ഥികളെ തിരിച്ചറിയാനായി ബ്രേസ്ലെറ്റ് നല്‍കും. വിസ അപേക്ഷയ്ക്ക് ഈ ബ്രേസ്ലെറ്റ് ആയിരിക്കും പരിഗണിക്കുക. ഇവര്‍ക്ക് എല്ലാ സര്‍ക്കാര്‍ അനൂകൂല്യങ്ങളും ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments