തിരുവനന്തപുരം: ഫേസ്ബുക്കില്‍ അധിക്ഷേപം നടത്തിയ പോരാളി ഷാജിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു പോലീസ്. ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനും പ്രകോപനകരവും, സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തതിനും എതിരേയാണു പ്രതിപക്ഷ നേതാവ് പോലീസില്‍ പരാതി നല്‍കിയത്. 2017 മാര്‍ച്ച് 1-നു നല്കിയ പരാതിക്കാണ് രണ്ടു വര്‍ഷത്തിനുശേഷം ഈ മാസം 14-നു കേരള പോലീസ് മറുപടി നല്‍കിയത്.
എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന പോരാളി ഷാജി, ചെഗുവേര ഫാന്‍സ് ഡോട്ട് കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നില്ലെന്നുമാണു പോലീസിന്റെ മറുപടി. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ നടപടിയെടുക്കാമെന്നും രണ്ടു വര്‍ഷത്തിനുശേഷം പോലീസ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിനെ അറിയിക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഈ മാസം നല്കിയ പരാതിയിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു.
Post Your Comments