KeralaLatest News

കെ. സുരേന്ദ്രന്റെ ഹര്‍ജി കോടതി തള്ളി; ശബരിമല ദര്‍ശനത്തിന് അനുവാദമില്ല

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ഹര്‍ജി തള്ളിയത്.

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം അനുവദിക്കുമ്പോള്‍ പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ജാമ്യവ്യവസ്ഥ മാറ്റി തനിക്ക് ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് റാന്നി കോടതിയെ സമീപിച്ചത്. അതേസമയം, റാന്നി കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകാത്ത സാഹചര്യത്തില്‍ സുരേന്ദ്രന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. അയ്യപ്പനെ ദര്‍ശിക്കാന്‍ ഇരുമുടിക്കെട്ട് തലയിലേറ്റിയതിനാല്‍ ഇനി പിന്നോട്ടില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button