ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ജയിലിലടക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കങ്ങള്‍ക്ക് കോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് സമര്‍പ്പിച്ച കുറ്റപ്പത്രം ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. കുറ്റപത്രത്തിന് സര്‍ക്കാരിന്റെ ലീഗല്‍ വകുപ്പിന്റെ അനുമതി ലഭിച്ചില്ലെന്ന കാരണത്താലാണ് ഹൈക്കോടതി കുറ്റപത്രം മടക്കിയത്. ലീഗല്‍ അനുമതി നേടാന്‍ പൊലീസിന് പത്തു ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് 1200 പേജുകളുള്ള കുറ്റപത്രമായിരുന്നു പൊലീസ് സമര്‍പ്പിച്ചത്.
നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ ലീഗല്‍ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. അവരുടെ അനുമതി ഇല്ലാതെ നിങ്ങള്‍ എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്, കോടതി ചോദിച്ചതായി’ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്ന കനയ്യകുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, തുടങ്ങി 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെയായിരുന്നു ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2016 ഫെബ്രുവരി 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സമരക്കാരായ ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നതായിരുന്നു കേസ്.
Post Your Comments