ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ് അടക്കമുള്ള പത്തോളം വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അഫ്സല്ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് വിദ്യാര്‍ഥികള്‍ക്കെതിരായ കേസ്. കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും പുറമെ അനിര്‍ബന്‍ ഭട്ടാചാര്യ, അഖ്വിബ് ഹുസൈന്, മുജീബ് ഹുസൈന്, മുനീബ് ഹുസൈന്, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എന്നാല്‍ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിക്കാരായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.1200 പേജുള്ള കുറ്റപത്രം ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയാണ് പരിഗണിക്കുക.
Post Your Comments