ഹെെദരാബാദ്: സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ഇന്ത്യയില്‍ വളരെ ചുരുക്കമാണെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ഇന്ത്യയിലെ ആളുകള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, ശരിക്കും അത് പാലിക്കുന്നവരെ കണ്ടെത്തുക പ്രയാസമാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരുപാട് പേരെ വിദേശത്ത് പോകുമ്പോള്‍ കാണാറുണ്ട്. മറ്റ് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷമാണെന്നും എന്നാല്‍, ഇന്ത്യയില്‍ പറയുക മാത്രമാണ്, പാലിക്കുന്നില്ലെന്നും താരം പറയുന്നു.
മീ ടൂ കാമ്പയിന് ആളുകളുടെ മനസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടു വന്നത്. അത് സ്ത്രീക്കും പുരുഷനും സമൂഹത്തോടുള്ള കര്‍ത്തവ്യത്തെപ്പറ്റി പഠിപ്പിച്ചു. ഇങ്ങനെ ആണെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങളാണ് വന്നത്. നേരത്തെ ഇന്ത്യയിലെ സ്ത്രീകള്‍ ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഒതുങ്ങി ഇരിക്കണമായിരുന്നു. അതില്‍ ഏറെ മാറ്റങ്ങള്‍ വന്നു. സ്ത്രീയും പുരുഷനും തുല്യരാണെന്നും സ്വയം ബോധമുണ്ടാകുമ്പോഴാണ് സ്ത്രീകള്‍ കരുത്തരാകുന്നതെന്നും സിന്ധു വ്യക്തമാക്കി.
Post Your Comments