ചെന്നൈ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളുടെ വിവരങ്ങള്‍ എന്ന പേരില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പിഴവുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ദര്‍ശനത്തിന് എത്തിയവരില്‍ 50 വയസിനു താഴെ പ്രായമുള്ളവരുണ്ടെന്ന് സ്ഥിരീകരിച്ച് വെല്ലൂര്‍ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍. പട്ടികയിലെ 12-ാം പേരുകാരിയായ ശാന്തിയാണ് താന്‍ ദര്‍ശനത്തിനെത്തിയെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് 48 വയസാണ് പ്രായം.
നവംബറിലാണ് താന്‍ ശബരിമലയില്‍ എത്തിയതെന്നും 52 പേരടങ്ങുന്ന സംഘത്തിനൊപ്പമായിരുന്നു ദര്‍ശനമെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ 50 വയസ് കഴിഞ്ഞ പലരുടെയും പ്രായം കുറച്ചു നല്‍കിയിരിക്കുകയാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ വിര്‍ച്വല്‍ ക്യൂവിനായി രജിസ്റ്റര്‍ ചെയ്തവരില്‍ പമ്പയില്‍ നിന്ന് പാസ് വാങ്ങിയവരുടെ വിവരമാണ് സമര്‍പ്പിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments