വാട്ട്‌സ് ആപ്പില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് പലര്‍ക്കും. സന്ദേശങ്ങള്‍ കൈമാറാനും ആശയവിനിമയം വളരെ വേഗത്തില്‍ മികച്ചതാക്കാനും വാട്ട്‌സ് ആപ്പ് എന്ന കിടിലന്‍ ആപ്പിന് കഴിഞ്ഞു. ഇപ്പോള്‍ ഇതാ വാട്ട്‌സ് ആപ്പ് തങ്ങളുടെ പുതിയ വിദ്യ പരിചയപ്പെടുത്തുകയാണ്. ഇനി മുതല്‍ വാട്ട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യേണ്ടതായി വരില്ല എന്നതാണ് പുതിയ സാങ്കേതിക വിദ്യ. ഉപയോക്താക്കളുടെ ആവശ്യാനുസരണം സന്ദേശങ്ങള്‍ തിരഞ്ഞെടുത്ത് അല്ലെങ്കില്‍ കണ്ടെത്തി അയക്കുമെന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. വാട്ട്‌സ് ആപ്പ് ലളിതമായി തന്നെ ആവശ്യമായ സന്ദേശം അയ്യക്കും. ഈ ഒരു സവിശേഷത ഐ.ഓ.എസിലും, ആന്‍ഡ്രോയിഡിലും ഇപ്പോള്‍ ലഭ്യമാണ്. സ്മാര്‍ട്ട് വോയിസ് സംവിധാനങ്ങളായ ഗൂഗിള്‍ അസിസ്റ്റന്റ്, സിറി തുടങ്ങിയവയ്ക്കെല്ലാം ‘ദി ഡിക്‌റ്റേഷന്‍ ഫീച്ചര്‍’ സംവിധാനം ലഭ്യമാണ്. അതാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പിലേക്കും കടന്നു വന്നിരിക്കുന്നത്.
Post Your Comments