
ഡല്‍ഹി : പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ (എഎപി) കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഡല്‍ഹിയില്‍ മാത്രമേ എഎപി ഉള്ളൂ. മറ്റേതെങ്കിലും സംസ്ഥാനത്ത് അവരുടെ സജീവ സാന്നിധ്യമുണ്ടോ? എഎപി ചെറിയൊരു പാര്‍ട്ടിയാണ്. അവര്‍ വരും പോകും- ഷീല പറഞ്ഞു.
മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ ദിവസമാണു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റത്. കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 2015ലെ തിരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയത്. പൊതുതിരഞ്ഞെടുപ്പിനെ പേടിയില്ലെന്നും കോണ്‍ഗ്രസ് ഒലിച്ചു പോകില്ലെന്നും ഷീല അവകാശപ്പെട്ടു.
Post Your Comments