കായംകുളം•എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അയ്യപ്പജ്യോതി തെളിയിക്കുന്നുവെന്ന പേരില്‍ വ്യാജഫോട്ടോ പ്രചരിപ്പിച്ച ഒരാള്‍ കൂടി അറസ്റ്റിലായി. ബി.ജെ.പി പ്രവര്‍ത്തകനായ കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാൽ ദാമോദരനാണ് പിടിയിലായത്. തിരുവല്ല പോലീസാണ് ശിവലാലിനെ കായംകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഋഷിരാജ് സിങ് ഡി.ജി.പി ക്ക് നൽകിയ പരാതിയിൽ തിരുവല്ല സ്വദേശിയായ ബി.ജെ.പി പ്രവർത്തകൻ ജയനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ശിവലാലിന്റെ പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് മനസിലാക്കിയത്.
ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ ഋഷിരാജ് സിങ്ങിന്റെ രൂപ സാദൃശ്യമുള്ളയാളുടെ ഫോട്ടോ ഉപയോഗിച്ച് ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു.
Post Your Comments