KeralaLatest News

റിപ്പബ്ലിക് ദിനത്തില്‍ പ്ലാസ്റ്റിക്കുപയോഗിച്ച്‌ ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു

തിരുവനന്തപുരം:  റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്കുപയോഗിച്ച്‌ ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. മാത്രമല്ല വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും സര്‍ക്കുലറുണ്ട്.

തലസ്ഥാനത്തെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ദേശീയപതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡും നടക്കും.

പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8.30നോ അതിനുശേഷമോ പതാക ഉയര്‍ത്താനാണ് നിര്‍ദേശം. പതാക ഉയര്‍ത്തലിന് ശേഷം ദേശീയഗാനവും ആലപിക്കണമെന്നും ഉത്തരവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button