
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. കക്കപ്പോറ പോലീസ് സ്റ്റേഷനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സ്റ്റേഷന് വളപ്പിനു പുറത്തു നിന്ന് ഉള്ളിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments