Latest NewsKerala

അത്യാധുനിക സജ്ജീകരണങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം :ഗവ. മെഡിക്കല്‍ കോളേജിലെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളും പുതിയ ഹൗസ് സര്‍ജന്‍ ക്വാര്‍ട്ടേഴ്‌സ്, അത്യാഹിത വിഭാഗം രണ്ടാംഘട്ടം, ടോയ്‌ലറ്റ് കോംപ്ലക്‌സ്, സ്ത്രീകളുടെ മെഡിക്കല്‍ വാര്‍ഡ് എന്നിവയുടെ നിര്‍മാണവും മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷനായി.

കാര്‍ഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ അത്യാധുനിക കാത്ത് ലാബ്, പുതിയ 128 സ്ലൈസ് സിടി സ്‌കാന്‍, നവീകരിച്ച ഇന്റേണല്‍ റോഡ്, ഓട്ടിസം സെന്റര്‍, റെറ്റിന യൂണിറ്റ്, ക്യാന്‍സര്‍ ശസ്ത്രക്രിയ വിഭാഗം, കുട്ടികളുടെ നവീകരിച്ച ഹൃദയ ശസ്ത്രക്രിയ വിഭാഗം, പുതുക്കിയ വാര്‍ഡുകള്‍, അത്യാഹിത വിഭാഗത്തിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കുള്ള ആധുനിക ലാപ്പ്രോസ്‌കോപ്പിക് മെഷീന്‍, നെഫ്രോളജി വിഭാഗത്തിലെ ഐസിയു, ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ സിംഗിള്‍ ബലൂണ്‍ എന്റോസ്‌കോപ്പ്, ഇന്‍സര്‍വീസ് നേഴ്‌സിങ് എജ്യുക്കേഷന്‍ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button