മന്ദ്സൗര്‍•ബി.ജെ.പി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മന്ദ്സൗറിലെ ബി.ജെ.പി നേതാവും സിറ്റി മുനിസിപ്പല്‍ കോര്പ്പറേഷന് പ്രസിഡന്റുമായ പ്രഹ്ലാദ് ബന്ധ്വര് ആണ് കൊല്ലപ്പെട്ടത്.
നഗരത്തിലെ നയി അബാദി പ്രദേശത്ത് കഴിഞ്ഞദിവസം വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ കൊലയാളികള്‍ പ്രഹ്ലാദിന് നേരെ നിറയൊഴിച്ച ശേഷം കടന്നുകളയുകയായിരുന്നു. വഴിപോക്കര്‍ പ്രഹ്ലാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments