കശ്മീർ : നീണ്ട എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ കാർഗിലും,ലേയും നാഷണൽ പവർ ഗ്രിഡ് പദ്ധതിയുമായി ബന്ധിപ്പിച്ച് മോദി സർക്കാർ.വൺ നേഷൻ വൺ ഗ്രിഡ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതി ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് പൂർത്തീകരിച്ചത്.
ഡ്രാസ്,കാർഗിൽ,ഖൽസ്തി,ലേ എന്നിവിടങ്ങളിൽ നാലു സബ് സ്റ്റേഷനുകൾ സ്ഥിച്ചായിരുന്നു വൈദ്യൂതീകരണം. പർവ്വത പ്രദേശങ്ങളിലൂടെയുള്ള വൈദ്യൂതി ലൈൻ നിർമ്മാണമായിരുന്നു എഞ്ചിനീയർമാരെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളിയായത്. 220 കെവി ലേ-കാർഗിൽ-ആൽസ്റ്റെംഗ് സിംഗിൾ സർക്യൂട്ട് ട്രാൻസ്മിഷൻ ലൈനുകൾ 330 കിലോമീറ്റർ വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിനൊപ്പം ജമ്മു സർക്കാരിന്റെയും,ലഡാക്ക് ഹിൽ ഡവലപ്പ്മെന്റ് കൗൺസിലിന്റെയും പങ്കാളിത്തം ഉറപ്പ് വരുത്തിയായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ.
Post Your Comments