ന്യൂഡല്‍ഹി: നാല് ഉദ്യോഗസ്ഥരെ സിബിഐയില്‍ നിന്ന് സ്ഥലം മാറ്റി. സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. ഇവരുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് കാബിനറ്റ് സെലക്ഷന്‍ സമിതി ഉത്തരവിറക്കിയിരുന്നു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രീംകോടതി പുനഃസ്ഥാപിച്ച അലോക് വര്‍മ്മയെ മാറ്റിയതിന് പിന്നാലെയാണ് സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെ കൂടി മാറ്റാനുള്ള തീരുമാനം.
രാകേഷ് അസ്താനക്ക് പുറമെ, ജോ. ഡയറക്ടര്‍ അരുണ്‍ കുമാര് ശര്‍മ്മ, ഡി.ഐ.ജി.മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി. ജയന്ത് നായിക് എന്നിവരെയും മാറ്റി. രാകേഷ് അസ്താന ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി വിഭാഗത്തിന്റെ തലവനാകും. മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാകേഷ് അസ്താനയെയും കേന്ദ്ര സര്‍ക്കാര്‍ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. അതിനെതിരെ രാകേഷ് അസ്താന നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അസ്താനക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതിനെയാണ് രാകേഷ് അസ്താനയെ സിബിഐയില്‍ നിന്ന് മാറ്റിയുള്ള കാബിനറ്റ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
Post Your Comments