കൊച്ചി : കുസാറ്റ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ഭൗമശാസ്ത്രത്തിലെ പുരോഗതികള്‍ 2019 എന്ന ദ്വിദിന ദേശീയ ശില്‍പ്പശാല തുടങ്ങി. മറൈന്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ശശിധരന്‍ ശില്‍പ്പശാല ഉദ്ഘാടനംചെയ്തു.
പ്രമുഖ ഭൗമ ശാസ്ത്രജ്ഞന്‍ ടി എം മഹാദേവന്‍ മുഖ്യാതിഥിയായി. ബോംബെ ഐഐടിയിലെ പ്രൊഫ. എന്‍ രാധാകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കറ്റംഗം പ്രൊഫ. എന്‍ ചന്ദ്രമോഹനകുമാര്‍, പ്രൊഫ. ആര്‍ സജീവ്, ഡോ. കെ സാജന്‍, ബി ചക്രപാണി, ഡോ. പി എസ് സുനില്‍, ഡോ. എന്‍ ആര്‍ നിഷ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസിന്റെ ഒരു വര്‍ഷം നീളുന്ന 80ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
Post Your Comments