
മുംബൈ : ദേശീയതയെ പ്രോല്‍സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പേര് മാറ്റം നടത്തി ബിജെപി യുവജന വിഭാഗം ദേശീയ അധ്യക്ഷന്‍ മോഹിത് കംബോജ് . മോഹിത് ഭാരതീയ എന്നാണ് അദ്ദേഹം പേര് മാറ്റിയത്. ജാതിമത ഭേദമെന്യേ എല്ലാവരും ഭാരതീയരാണെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ കൊണ്ടുവരുക എന്നതാണ് പേര് മാറ്റത്തിന് പിന്നിലുളള ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയതയെ പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ‘പ്രൗഡ് ഭാരതീയ’ എന്ന ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് മോഹിത്. ഈ കാമ്ബയ്ന്റെ ഭാഗമാകുന്ന ആദ്യത്തെ ആളായി മാറണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് താന്‍ ആദ്യം പേര് മാറ്റിയത്. തന്റെ പേര് മാറ്റം ഗസറ്റിലും പ്രധാനപ്പെട്ട രേഖകളിലും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൗഡ് ഭാരതീയ സംഘടനയിലെ എല്ലാവരെയും ഇത്തരത്തില്‍ പേര് മാറ്റുന്നതിനായി പ്രോത്സാഹിപ്പിക്കുമെന്നും മോഹിത് പറഞ്ഞു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ ദിന്‍ഡോഷി മണ്ഡലത്തില്‍ നിന്നും മത്സരിച്ച് മോഹിത് മൂന്നാമതെത്തിയിരുന്നു.
Post Your Comments