അസാപിന്റെ മൂന്ന് കോഴ്‌സുകൾക്ക് ദേശീയ നൈപുണ്യ യോഗ്യത കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. ഹൈടെക്ക് ഫാം മാനേജ്‌മെന്റ്, എയർ കാർഗോ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് ഓഫ്‌സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ കോഴ്‌സുകളാണ് ദേശീയ നൈപുണ്യ യോഗ്യത രജിസ്റ്ററിൽ ഇടം നേടിയത്. രാജ്യമൊട്ടാകെയുള്ള സർക്കാർ അംഗീകൃത ഏജൻസികൾ നൽകുന്ന നൈപുണ്യ കോഴ്‌സുകൾ ഈ രജിസ്റ്ററിൽ നിന്നുള്ളവയാണ്. അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ(സി.ഇ.ടി.), ജേർണലിസം മേഖലയിലുള്ള ജൂനിയർ കറസ്‌പോണ്ടന്റ് കോഴ്‌സ്(ജെ.സി.സി.) എന്നിവ 2017ൽ ദേശീയ നൈപുണ്യ യോഗ്യത രജിസ്റ്ററിൽ ഇടം നേടിയിരുന്നു.
2017ൽ അസാപ് രൂപപ്പെടുത്തിയ സി.ഇ.ടി. കോഴ്‌സ്, കാലടി ശ്രീശങ്കരാചാര്യ കോളേജ് വഴിയും ജെ.സി.സി. കോഴ്‌സ് കേരള മീഡിയ അക്കാദമി വഴിയും നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രിന്റിംഗ് മേഖലയിലെ നിലവിലെ നൈപുണ്യ കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് നൽകാനും നൂതനമായ കോഴ്‌സുകൾ വികസിപ്പിച്ചെടുക്കാനും കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ അസാപ്പുമായി കൈകോർക്കുകയാണ്.
Post Your Comments