![ACCIDENT](/wp-content/uploads/2018/12/accident-2.jpg)
ചാരുംമൂട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് നൂറനാട് എരുമക്കുഴി പുത്തൻവിള ക്ഷേത്രത്തിനു സമീപം നിഖിൽ നിവാസിൽ വിജയന്റെ മകൻ നിഖിൽ (30) ആണ് മരിച്ചത്. ആലപ്പുഴ ചാരമൂട് കെപി റോഡിൽ നൂറനാട് എസ്ബിഐ മുന്നിൽ വെച്ച് വ്യാഴാഴ്ച രാത്രി 11.15ഓടെയായിരുന്നു അപകടം.
ചാരുംമൂട് നിന്നും നൂറനാട്ടെ വീട്ടിലേക്ക് പോകുകയായിരുന്ന നിഖിൽ സഞ്ചരിച്ച സ്കൂട്ടറിൽ ചാരുംമൂട്ടിൽ കല്യാണ ആവശ്യത്തിനുള്ള പാചക സാമഗ്രികളുമായി പോകുകയായിരുന്ന കാറ്ററിംങ് സർവ്വീസിന്റെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നിഖിലിനെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Post Your Comments