പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായി 20 അംഗ യുവതീ സംഘം നാളെ മല ചവിട്ടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഞായറാഴ്ച്ച അവസാനിക്കാനിരിക്കെയാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.
നേരത്തെ ദര്‍ശനം നടത്താനായെത്തി ഭക്തരുടെ പ്രതിരോധത്തില്‍ പരാജയപ്പെട്ട് തിരിച്ച് പോകേണ്ടി വന്ന മനിതി സംഘത്തിലെ ചിലരും നവോത്ഥാന കേരളം ശബരിമലയിലൂടെ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍പ്പെട്ടവരുമായ യുവതികളാണ് മല ചവിട്ടാന്‍ തയ്യാറെടുക്കുന്നത്. ഇവര്‍ ശനിയാഴ്ച്ച മല ചവിട്ടിയേക്കാമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം അന്യസംസ്ഥാനത്ത് നിന്ന് വരുന്ന ഭക്തന്‍മാര്‍ അടക്കം യുവതീ പ്രവേശനത്തിനെതിരെ പ്രതിരോധവുമായി രംഗത്തിറങ്ങിയത് പൊലീസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.
Post Your Comments