പ്രയാഗ് രാജ് : 2025ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രസ്താവനയുമായി ആര്‍എസ് എസ്. ഉത്തര്‍പ്രദേശിലെ കുഭമേളയോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുന്നതിടയില്‍ ഭയ്യാജി ജോഷിയാണ് ഇത് വ്യക്തമാക്കിയത്.
”1952ല്‍ ഗുജറാത്തില്‍ സോംനാഥ് ക്ഷേത്രം നിര്‍മിച്ചതിന് ശേഷം വികസനമുണ്ടായത് പോലെ 2025ല്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ രാജ്യത്ത് വികസനമുണ്ടാവും. അടുത്ത 150 വര്‍ഷത്തേക്ക് അത് രാജ്യത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആര്‍.എസ്.എസിന്റെ ആവശ്യം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിപ്പറഞ്ഞിരുന്നു.
അയോധ്യ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്നുമാണ് നരേന്ദ്രമോദി തുറന്നടിച്ചത്.
നിയമനടപടി പൂര്‍ത്തിയായതിനു ശേഷം സര്‍ക്കാരെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വമായി കണ്ട് കഴിയുന്നതെല്ലാം ചെയ്യാന്‍ തയ്യാറാണ്. ബി.ജെ.പി തെരഞ്ഞെടുപ്പ് വേളയില്‍തന്നെ പറഞ്ഞിരുന്നതാണ് ഈ വിഷയത്തില്‍ നിയമപരമായി ഒരു പരിഹാരം കൊണ്ടുവരുമെന്ന്.
കേസില്‍ കോടതി വിധിക്ക് കാത്തിരിക്കുകയാണെന്നും മോദി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകര്‍ തടസം സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു.
Post Your Comments