ദുബായ്: ആദ്യബാച്ച് ദീര്‍ഘകാലവിസ അനുവദിച്ച് യു.എ.ഇ. സര്‍ക്കാര്‍. മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് ഡിസ്റ്റിങ്ങ്ക്ഷന്‍ ജേതാക്കളായ 20 വിദേശികള്‍ക്കാണ് ആദ്യമായി ദീര്‍ഘകാലവിസ അനുവദിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്പതിലധികം ശാസ്ത്രജ്ഞര്‍ പങ്കെടുത്ത മുഹമ്മദ് ബിന്‍ റാഷിദ് അക്കാദമി ഓഫ് സയന്റിസ്റ്റിന്റെ വാര്‍ഷികയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.<
കഴിവും താത്പര്യവുമുള്ള പ്രതിഭകള്‍ക്ക് വേദിയൊരുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളാണ് ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ദീര്‍ഘകാലവിസ അനുവദിച്ചതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് നൂതന ശാസ്ത്രവകുപ്പ് മന്ത്രി സാറ ബിന്‍ത് യൂസഫ് അല്‍ അമീരി പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് ദീര്‍ഘകാലവിസ അനുവദിക്കാന്‍ യു.എ.ഇ. മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിക്ഷേപകര്‍, വ്യവസായികള്‍, വിദഗ്ധര്‍, ശാസ്ത്ര വൈജ്ഞാനികമേഖലകളിലെ ഗവേഷകര്‍ എന്നിവര്‍ക്ക് ദീര്‍ഘകാലവിസ ലഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍കൂടി നല്‍കിക്കൊണ്ടാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. വ്യവസായികള്‍ക്കും വിവിധ മേഖലകളിലെ വിദഗ്ധര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പലതാണ്. ഇതനുസരിച്ചാണ് 20 പേര്‍ക്ക് ദീര്‍ഘകാലവിസ അനുവദിച്ചിരിക്കുന്നത്.
Post Your Comments