ന്യൂ ഡൽഹി : സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ സിബിഐയിൽ നിന്നും മാറ്റി. കൂടാതെ അസ്താനയടക്കം മുന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. കാബിനറ്റ് സെലക്ഷൻ സമിതിയുടേതാണ് തീരുമാനം. അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്കാണ് മാറ്റിനിയമിച്ചത്. ജോയിന്റ് ഡയറക്ടർ അരുൺകുമാർ സിൻഹ, ഡി.ഐ.ജി മനീഷ്കുമാർ സിൻഹ, ജയന്ത് ജെ. നൈക്നവാരെ എന്നിവരുടെ കാലാവധിയാണ് വെട്ടികുറച്ചത്. കൂടാതെ ഇവരെയും സിബിഐയിൽ നിന്നും മാറ്റി എന്നാണ് റിപ്പോർട്ട്.
Tenure of CBI Special Director Rakesh Asthana and three other CBI officers curtailed by Appointments Committee of the Cabinet, with immediate effect. pic.twitter.com/TXbhwQ9kVO
— ANI (@ANI) January 17, 2019
Post Your Comments