NewsIndia

ഛത്രപതി ശിവജി പ്രതിമ; നിര്‍മാണം നിര്‍ത്തണമെന്ന് സുപ്രീംകോടതി

 

ന്യൂഡല്‍ഹി: ഛത്രപതി ശിവജി പ്രതിമയുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. വിലക്ക് നീക്കുന്നതിനായി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. മുംബൈ തീരത്ത് പ്രതിമയുടെ നിര്‍മാണം പുരോഗമിച്ചു വരവെയാണ് ഉത്തരവ്. ഇതോടെ പ്രതിമ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കരാറുകാര്‍ക്ക് മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് നിര്‍ദ്ദേശം നല്‍കി.

കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എസ് കെ കൗളും അടങ്ങുന്ന ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം മുന്‍പ് ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു.

പ്രതിമ നിര്‍മിക്കുന്നതിന് 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കി. 2022-23തോടെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. പ്രതിമാനിര്‍ണാണത്തിന് പാരിസ്ഥിതികാനുമതി നല്‍കിയത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button