Latest NewsIndia

കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടു

ന്യൂഡല്‍ഹി : സൈനസുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ശ്വാസ തടസ്സ0 നേരിട്ടതിനെതുടര്‍ന്നാണ് അദ്ദേഹം എയിംസില്‍ ചികിത്സ തേടിയത്. വ്യാഴാഴ്ച്ചയാണ് അദ്ദേഹം ആശുപത്രി വിട്ടത്. അതേസമയം എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ബിജെപി അദ്ധ്യക്ഷന്‍ വൈകാതെ അശുപത്രി വിടും.

ഒന്നോ രണ്ടോ ദിവസത്തിനകം അദ്ദേഹം ആശുപത്രി വിടുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.ഇന്നലെ രാത്രിയാണ് കടുത്ത പനിയും നെഞ്ചുവേദനയേയും തുടര്‍ന്ന് അമിത് ഷായെ ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button