പാലക്കാട്: മിനുട്ട്‌സ് തിരുത്തല്‍വിവാദത്തില്‍ തട്ടി ഏഴാംതവണയും പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം തടസ്സപ്പെട്ടു. പ്രതിഷേധം അവഗണിച്ച് അജന്‍ഡ പാസാക്കാനുള്ള ചെയര്‍പേഴ്‌സന്റെ ശ്രമം പ്രതിപക്ഷം തടഞ്ഞു. അജന്‍ഡ വലിച്ചുകീറുന്നതുള്‍പ്പെടെയുള്ള നാടകീയ രംഗങ്ങള്‍ക്ക് കൗണ്‍സില്‍ഹാള്‍ വീണ്ടും വേദിയായി. ബഹളത്തിനിടെ അജന്‍ഡ പാസായതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്‌സന്‍ ഇറങ്ങിപ്പോയി.
ചെയര്‍പേഴ്‌സന്‍ പിടിവാശി തുടരുന്നതോടെ വികസന അജന്‍ഡ ചര്‍ച്ച ചെയ്യാനാകാതെ യോഗം പിരിഞ്ഞു. വാര്‍ഷികപദ്ധതി തയ്യാറാക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതുള്‍ െപ്പടെയുള്ള അജന്‍ഡ ചര്‍ച്ച ചെയ്യാനായില്ല. കൗണ്‍സില്‍ ചേര്‍ന്നയുടന്‍തന്നെ മിനുട്‌സ് തിരുത്തല്‍ വിഷയത്തില്‍ തീരുമാനമുണ്ടാകാതെ യോഗവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. എന്നാല്‍, മിനിട്‌സ്തിരുത്തലില്‍ തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു ചെയര്‍പേഴ്‌സന്റെ ശ്രമം.
തുടര്‍ന്ന് പ്രതിപക്ഷം ചെയര്‍പേഴസന്റെ ചേംബറിനു മുന്നിലേക്കെത്തി. ബഹളം ഉച്ചത്തിലായതോടെ കൗണ്‍സില്‍യോഗം അഞ്ചു മിനിറ്റ് നിര്‍ത്തിവച്ചതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി. അരമണിക്കൂര്‍ വൈകി വീണ്ടും യോഗം ചേരാന്‍ ശ്രമിച്ചെങ്കിലും തടസ്സപ്പെട്ടു.
Post Your Comments