കണ്ണൂര്‍ : ഐഎസില്‍ ചേരുവാനായി കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കണ്ണൂര്‍ സിറ്റിയിലെ താമസക്കാരനും അഴിക്കോട് പൂതപ്പാറ സ്വദേശിയുമായ അന്‍വര്‍ അഫ്ഗാനിസ്ഥാനിലെ കൊറോസാനില് വെച്ച് അമേരിക്കന്‍ ബോംബാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായാണ് വിവരം.
ഐഎസില്‍ ചേരാന്‍ നേരത്തെ കണ്ണൂരില്‍ നിന്നു പോയ ഒരാള്‍ നാട്ടിലേക്കയച്ച ടെലിഗ്രാം സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ കൂട്ടത്തിലൊരാളുടെ ശബ്ദ സന്ദേശം പിന്തുടര്ന്നപ്പോള് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചതായും ഡിവൈഎസ്പി പി.പി.സദാനന്ദന് പറഞ്ഞു.
നവംബര്‍ 20 നായിരുന്നു അന്‍വര്‍ നേതൃത്വം നല്കിയ പത്തംഗ സംഘം ഐഎസില്‍ ചേരുവാനായി നാടുവിട്ടത്.
Post Your Comments