KeralaLatest News

ആലപ്പാട് ഖനനം :നിയമസഭാ കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കി ഖനനം തുടരാമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിന് ശേഷം ഖനനം തുടരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി ആലപ്പാട്ടെ ഖനന ഭൂമി വാസയോഗ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രാവിലെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ പഠനങ്ങളുടെ അന്തിമ ചിത്രം വരുന്നത് വരെയെങ്കിലും ഖനനം നിര്‍ത്തണം. നേരത്തെയുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുക്കണമെന്നും വിഎസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button