കോഴിക്കോട്: സന്നിധാനത്ത് ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. ചികിത്സ കഴിയും വരെ ഇത് തുടരും. പട്ടിക കൊണ്ട് തലയ്ക്കടിയേറ്റ അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രയിലാണ് പ്രവേശിക്കപ്പെട്ടിരിക്കുന്നത്.
Post Your Comments