കൊച്ചി: ഏഷ്യൻ കപ്പ് ഫുട്ബോളിനായി നിർത്തിവച്ചിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മൽസരങ്ങൾ ഈ മാസം 25ന് പുനഃരാരംഭിക്കും.ഏഷ്യൻ കപ്പിന്റെ യോഗ്യതാ റൗണ്ടിൽത്തന്നെ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് ഐഎസ്എൽ മൽസരങ്ങൾ ഉടൻ ആരംഭിക്കുന്നത്.25 ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ കൊൽക്കത്തയെ നേരിടും.
സീസണിനു തുടക്കം കുറിച്ചതും ഇരു ടീമുകളും തമ്മിൽ കൊൽക്കത്തയിൽ നടന്ന മൽസരത്തോടെയായിരുന്നു. മാർച്ച് മൂന്നിന് എടികെയും ഡൽഹി ഡൈനാമോസും തമ്മിൽ നടക്കുന്ന മൽസരത്തോടെ ലീഗ് മൽസരങ്ങൾ അവസാനിക്കും വിധമാണ് ക്രമീകരണം. 11 മത്സരങ്ങളിൽ 21 പോയിന്റുമായി ബെംഗളൂരു എഫ്.സിയാണ് ലീഗിൽ മുമ്പിൽ. മുംബൈ സിറ്റി എഫ്.സി( 27 ) രണ്ടാമതുമാണ്. ഒമ്പത് പോയിന്റുമായി കേരളാ ബൽസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.
Post Your Comments