NewsIndia

ട്രെയിനിലെ ഭക്ഷണം; പണം നല്‍കേണ്ടത് ബില്‍ ലഭിച്ചാല്‍ മാത്രം

 

ട്രെയിന്‍ യാത്രക്കാര്‍ക്ക് സൌകര്യങ്ങളൊരുക്കി അവരുടെ തൃപ്തി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. ഇതിനായി സുരക്ഷിതത്വവും വൃത്തിയും ഭക്ഷണവും എല്ലാം മെച്ചപ്പെടുത്താനുള്ള ശ്രമം അവര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് അമിതവില ഈടാക്കുന്നതില്‍ നിന്ന് കച്ചവടക്കാരെ തടയാനുള്ള നടപടികളിലാണ് ഐആര്‍സിറ്റിസി. കൃത്യമായി ബില്‍ നല്‍കുന്നില്ലായെങ്കില്‍ യാത്രയ്ക്കിടെ വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിന് പണം നല്‍കേണ്ടതില്ലെന്നാണ് ഐആര്‍സിറ്റിസി യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശം.

ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ കൃത്യമായ ബില്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ഭക്ഷണം സൗജന്യമായി നല്‍കണമെന്നാണ് റെയില്‍വെയുടെ പറഞ്ഞിരിക്കുന്നത്. റെയില്‍വെ സ്റ്റേഷനുകളിലെ വ്യാജ ഭക്ഷ്യവിതരണക്കാരെ തടയുകയാണ് ഇതുവഴി റെയില്‍വെ ലക്ഷ്യം വെച്ചിരിക്കുന്നത്. ഭക്ഷ്യസാധനങ്ങള്‍ക്ക് ഈടാക്കുന്ന അമിതവിലയുടെ പേരില്‍ യാത്രക്കാരില്‍ നിന്ന് നിരവധി പരാതികളാണ് ഇതിനകം റെയില്‍വേയ്ക്ക് ലഭിച്ചിരിക്കുന്നത്.

വെള്ളമടക്കമുള്ള എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും നിശ്ചിത തുകയെന്ന ഏകീകരണം നേരത്തെ തന്നെ റെയില്‍വെ നടത്തിയിട്ടുണ്ട്. യാത്രക്കാര്‍ ബില്‍ ചോദിച്ചുവാങ്ങുകയാണെങ്കില്‍ റെയില്‍വെയില്‍ ഭക്ഷ്യവില്‍പ്പനയ്ക്കിറങ്ങി അമിതവില ഈടാക്കുന്ന വ്യാജന്മാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button