റിയാദ്: സൗദിയില്‍ ഒന്നരവര്‍ഷമായി ശമ്പളമില്ലാതെ കഴിയുന്നത് നൂറിലധികം ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ പകുതിയിലധികം പേര്‍ മലയാളികളെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ പ്രവിശ്യയിലെ സിഹാത്ത് ഭദ്രാണിയിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. ഇന്ത്യന്‍ എംബസി അധികൃതരെ സംഭവം അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നൂറിലേറെ പേര്‍ക്കും ഇഖാമയോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഇല്ല. രോഗികളായ തൊഴിലാളികള്‍ക്ക് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. കമ്പനിയുടെ ലേബര്‍ ക്യാംപിലാണ് തൊഴിലാളികള്‍ നിലവില്‍ കഴിയുന്നത്. നവോദയ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തകര്‍ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മരുന്നുകളും ഇവര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇവരാണ് തൊഴിലാളികളുടെ ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ചത്.
Post Your Comments