![](/wp-content/uploads/2017/09/dub.jpg)
അഞ്ചു മാസമായി ശമ്പളം ലഭിക്കാതെ മലയാളികള്‍ ദുരിതത്തില്‍. ദമ്മാമിലെ നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കാണ് ശമ്പളവും താമസ സൗകര്യവും ലഭിക്കാത്തത്. കുടിശികയായ ശമ്പളത്തിന് വേണ്ടി ലേബര്‍ കോടതിയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. വിസയ്ക്ക് ഒരു ലക്ഷത്തോളം രൂപ നല്‍കി പത്ത് മാസം മുമ്പാണ് ഏഴ് മലയാളികള്‍ ഇവിടെ എത്തിയത്.
അഞ്ച് മാസമായി ഭക്ഷണത്തിനുള്ള പണം പോലും ഇവരുടെ പക്കലില്ല. സംസ്ഥാന പൊലീസ് മേധാവിക്കും ഇന്ത്യന്‍ എംബസ്സിയിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കിട്ടാനുള്ള ശമ്പളം ഇല്ലാതെ തന്നെ നാട്ടിലേക്കു തിരിക്കാനാണ് സഥാപനം ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments