വി എസിനും സ്റ്റാഫുകൾക്കും ശമ്പളമോ മാറ്റാനുകൂല്യമോ ഇതുവരെ നൽകിയില്ലെന്ന് പരാതി. ക്യാബിനറ്റ് പദവി ഉള്ളതിനാൽ എം എൽ എ ശമ്പളവും കിട്ടുന്നില്ല.എന്നാൽ വിഎസിനു ശമ്പളം കിട്ടുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെടുത്താൻ വൈകി എന്നാണ് ഈ വിവാദത്തിൽ സർക്കാർ മറുപടി പറയുന്നത്. വിഎസിനുള്ള ശമ്പളവും ബത്തകളും സംബന്ധിച്ചു വ്യക്തത വരുത്തിയുള്ള ഉത്തരവ് ഇറങ്ങാത്തതാണു പ്രശ്‌നം. മന്തിമാരുടെ കാര്യങ്ങൾ ഏർപ്പാടാക്കേണ്ടതു പൊതുഭരണവകുപ്പാണ്.
എന്നാൽ വി എസിനു പദവി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പുമായി ബന്ധപ്പെട്ടതുമാണ്. മൂന്നുമാസം മുമ്പു തന്നെ വി എസ് അക്കാര്യം പാർട്ടിയുടെ അടക്കം ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. സെപ്റ്റംബറോടെയാണ് വിഎസിന് സ്റ്റാഫ് ആയത്. ഇവരെ നിയമിച്ചുകൊണ്ടുള്ള പൊതു ഉത്തരവ് ഇറങ്ങിയതൊഴിച്ചാൽ ഓരോരുത്തരുടെയും ശമ്പള സ്‌കെയിൽ നിശ്ചയിച്ച് ഉത്തരവായിട്ടില്ല. ഒപ്പം വി എസിനും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല.അഞ്ചുമാസമായി സ്റ്റാഫുകളും ശമ്പളമില്ലാതെയാണ് പ്രവർത്തിക്കുന്നത്.
Post Your Comments