ഇടുക്കി: യഥാര്‍ത്ഥ സ്വര്‍ണത്തിനേലും വെല്ലുന്ന വ്യാജ സ്വര്‍ണം പണയം വച്ചുള്ള തട്ടിപ്പ് വ്യാപകം. പ്രത്യേക ലോഹക്കൂട്ട്കൊണ്ട് നിര്‍മിക്കുന്ന വ്യാജ സ്വര്‍ണമുപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഉരച്ചു നോക്കിയാല്‍ പോലും വ്യാജ സ്വര്‍ണം ആണോ എന്ന് പെട്ടെന്ന് തിരിച്ചറിയാനാകില്ല. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മൂന്നിടങ്ങളിലാണ് വ്യാജ സ്വര്‍ണപ്പണയ തട്ടിപ്പ് നടന്നത്. മുരിക്കാശേരി, കഞ്ഞിക്കുഴി, വണ്ണപ്പുറം, എന്നിവിടങ്ങളിലാണ് തട്ടിപ്പു നടന്നതായി പരാതികള്‍ ലഭിച്ചത്.
മുറിച്ച് നോക്കിയൊ യന്ത്രമുപയോഗിച്ചോ വ്യാജസ്വര്‍ണം കണ്ടെത്താമെങ്കിലും ഇത് ചെറു ബാങ്കുകളില്‍ പ്രായോഗികമല്ല. തട്ടിപ്പു തടയാന്‍ പ്രത്യേക ലോഹക്കൂട്ട് നിര്‍മിക്കുന്നവരെ കണ്ടെത്താനുളള അന്വേഷണത്തിലാണ് പൊലീസ്. വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് പലരും പണയം വയ്ക്കുന്നത്. വ്യാജ സ്വര്‍ണത്തിന്റെ ഉറവിടം ഇതര സംസ്ഥാനങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments