KeralaLatest News

ടാര്‍ വീപ്പ മറിഞ്ഞ് എട്ട് നായക്കുട്ടികള്‍ കുടുങ്ങി: രക്ഷയ്‌ക്കെത്തി ആംബുലന്‍സ് ഡ്രൈവര്‍മാര്‍

നായ്ക്കുട്ടികളുടെ കരച്ചില്‍ കേട്ടാണ് ഡ്രൈവര്‍മാര്‍ അവയുടെ അടുത്തെത്തിയത്

മലപ്പുറം: മരണത്തോട്് മല്ലടിച്ച് എട്ട് നായ്ക്കുട്ടികള്‍ക്ക് രക്ഷകരായെത്തിയത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. മുന്‍സിപ്പാലിറ്റിക്ക് സമീപത്ത് നരത്തി വച്ചിരുന്ന ടാര്‍ വീപ്പകള്‍ മറിഞ്ഞ് ടാറില്‍ കുടുങ്ങിയ നായ്ക്കുട്ടികള്‍ക്കാണ് ഇവര്‍ രക്ഷകരായി എത്തിയത്. മലപ്പുറം തിരൂരില്‍ ഇന്നലെ വെളുപ്പിന് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. മുന്‍സിപ്പാലിറ്റിക്കു സമീപം പ്രവര്‍ത്തിക്കുന്ന തിരൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് രക്ഷാപ്രവര്‍ത്തകരായെത്തിയത്.

നായ്ക്കുട്ടികളുടെ കരച്ചില്‍ കേട്ടാണ് ഡ്രൈവര്‍മാര്‍ അവയുടെ അടുത്തെത്തിയത്. അപ്പോഴാണ് ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ടാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രാത്രിയില്‍ തന്നെ നായ്ക്കുട്ടികളെ ടാറില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും രാവിലെ എട്ട് മണിയോടെ മാത്രമാണ് എട്ട് നായ്ക്കുട്ടികളേയും ടാറില്‍ നിന്നും മാറ്റാന്‍ സാധിച്ചത്. നായ്ക്കുട്ടികളുടെ ശരീരത്തില്‍ നിന്നും ടാര്‍ മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍.

നായ്ക്കുട്ടികളില്‍ മിക്കതിനും ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്ക രക്ഷാപ്രവര്‍ത്തകര്‍ക്കുണ്ട്. നായ്ക്കുട്ടികള്‍ക്ക് പാല്‍ കൊടുത്ത് ജീവന്‍ നിലനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയും വിവരമറിഞ്ഞ് തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. തെരുവ് നായകളെ സംരക്ഷിച്ച് പരിചയമുള്ള സംഘടനയാണിത്. ഇവര്‍ക്ക് നായ്ക്കുട്ടികളെ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ അതുവരെ എത്ര നായ്ക്കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കും എന്ന കാര്യത്തിലും ആശങ്കയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button