
മംഗളൂരു: പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു കേസുകളിലായി 27,56,436 രൂപ വിലവരുന്ന സ്വര്‍ണപ്പേസ്റ്റാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. കാസര്‍ഗോട് കമ്പാര്‍ സാബിര്‍ മന്‍സിലില്‍ അബൂബക്കര്‍ മുഹമ്മദി(46)യില്‍ നിന്നുമാണ് 9.80 ലക്ഷം രൂപ വിലവരുന്ന 303.210 ഗ്രാം സ്വര്‍ണപ്പേസ്റ്റ് കണ്ടെടുത്തത്. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിക്ക് ദുബായിൽനിന്ന് 9-814 എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് ദുബായിൽ നിന്നെത്തിയ എസ്.ജി. 60 സ്പൈസ്‌ജെറ്റ് വിമാനത്തിന്റെ ഏറ്റവും പിറകിലുള്ള സീറ്റിന്റെ പുസ്തകങ്ങളും ഭക്ഷണ ട്രേയും വെക്കുന്ന സ്ഥലത്ത് എയർ സിക്ക്‌നസ് ബാഗിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 549.130 ഗ്രാം സ്വർണപ്പേസ്റ്റാണ് അധികൃതർ പിടികൂടിയത്. ഇതിന് ഏകദേശം 17,76,436 രൂപ വിലവരും. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ പുറത്തിറങ്ങിയ ഉടൻ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണപ്പേസ്റ്റ് കണ്ടെത്തെനായത്. കാസർകോട്ടുകാരനാണ് ഇത് കടത്താൻ ശ്രമിച്ചതെന്നാണ് സൂചന.
Post Your Comments