KeralaLatest News

ആലപ്പാട് കരിമണൽ ഖനനം : സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍

തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരായി സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍. വ്യവസായ മന്ത്രി ഇ പി ജയരാജനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ആലപ്പാട്ടെ ഖനനം പൂർണ്ണമായും നിർത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരും. അതിജീവനമാണ് ആലപ്പാട്ട് താമസിക്കുന്ന 2500 ത്തോളം ജനങ്ങളുടെ വിഷയം. ഏത് സമയത്തും കടലില്‍ പോവുന്ന അവസ്ഥയിലാണ് ജനങ്ങള്‍ താമസിക്കുന്നതെന്നും പ്രശ്നങ്ങള്‍ പറയുമ്പോള്‍ കമ്പിനിയുടെയും 240 തൊഴിലാളികളുടെയും കാര്യം പറയുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ഒരു മാസത്തേക്ക് ആലപ്പാട്ടെ സീ വാഷിങ് ഒരു മാസത്തേക്ക് നിർത്തിവെക്കുമെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു. ഈ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സർക്കാർ തീരുമാനിക്കുക. ഇൻലൻഡ് വാഷിങ് തുടരും.പുലിമുട്ടും,കടൽ ഭിത്തിയും ശക്തിപ്പെടുത്തുമെന്നും തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ കരിമണൽ കേരളത്തിന്റെ പൊതുസ്വത്താണെന്നും അതിനാൽ പൊതുമേഖലയിൽ ഖനനം നിർത്താനാകില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button