ഡല്‍ഹി: ഇരുപത്തിനാലുകാരി കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് സുഹുത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നീണാണ് പരാതി. സംഭവസ്ഥത്തെത്തിയ പൊലീസ് യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ബാഘ്പത്ത് സ്വദേശിയായ 30 കാരനായ അമിത് ആണ് യുവതിയെ പീഡിപ്പിച്ചത്. ഇയാളുടെ സുഹൃത്തുക്കള്‍ക്ക് ഇതിലുള്ള പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്. വീട് വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വ്യവസായിയായ അമിത് മറ്റൊരു സഹൃത്തുവഴി യുവതിയെ പരിജയപ്പെടുന്നത്.
ക്രോസ് റിവര്മാളിന് സമീപം കാണാമെന്ന് ആവശ്യപ്പെട്ട അമിതാണ് യുവതിയെ വിളിച്ച് വരുത്തിയത്. രണ്ട് സുഹൃത്തുക്കളുമായാണ് അമിത് യുവതിയെ കാണാനെത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി. അബോധാവസ്ഥയിലായ യുവതിയെ മൂവരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് അമിതിനെതിരെ കേസെടുത്തു.
Post Your Comments