കണ്ണൂര്‍ : പുതുതായി ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തിന് വാഗ്ഭടാനന്ദ ഗുരുവിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് തീയ്യ മഹാസഭ രംഗത്തെത്തി. തീയ്യ മഹാസഭ നേതൃയോഗത്തിലാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് മാമിയില്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചെറോട്ട് വിശ്വനാഥന്‍, ജനറല്‍ സെക്രട്ടറി റിലേഷ് ബാബു, പ്രദീപന്‍ ചാലക്കുഴിയില്‍, സജേഷ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments