തിരുവനന്തപുരം: തിരുവന്തപുരം ടെക്നോപാര്‍ക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് കടകള്‍ പൂട്ടിച്ചു..
ടെക്‌നോ പാര്‍ക്കിനു പുറത്തെ ജ്യൂസ് പാലസ്, ടേസ്റ്റി ലാന്‍ഡ് എന്നീ രണ്ടു കടകള്‍ പൂട്ടിച്ചു. ഇവിടെ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു.
ടെക്‌നോപാര്‍ക്കിലെ നാല് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 17 കടകളിലും പരിശോധന നടത്തി. ഇതില്‍ 9 എണ്ണം വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി നോട്ടീസ് നല്‍കി. തുടര്‍ പരിശോധനയിലും ന്യൂനതകള്‍ കണ്ടെത്തിയാല്‍ ഹോട്ടലുകള്‍ പൂട്ടിക്കും.
കഴിഞ്ഞ ദിവസമാണ് നൂറോളം ജീവനക്കാര്‍ക്ക് വയറു വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്
Post Your Comments