Latest NewsKeralaIndia

ഡിജിപി നിയമനം: സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി

ന്യൂഡല്‍ഹി : ഡിജിപി നിയമനത്തില്‍ ഇളവ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. യുപിഎസ്‌സി തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ പൊലീസ് മേധാവിയാക്കുന്ന ഉത്തരവില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

ഡിജിപി നിയമനത്തില്‍ സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ നിയന്ത്രിച്ച വിധിയില്‍ ഭേദഗതി വരുത്തി 2011 ല്‍ കേരള നിയമസഭ പാസാക്കിയ പൊലീസ് ആക്ട് പ്രകാരം നിയമനം നടത്താന്‍ അധികാരം നല്‍കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button